¡Sorpréndeme!

ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വീണ്ടും മുഖ്യന്‍ എത്തുന്നു | Oneindia Malayalam

2020-04-18 2 Dailymotion

CM Pinarayi Vijayan's press meet to restart from Monday on alternate days
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും തിരശീലയിട്ട് വീണ്ടും വാര്‍ത്താസമ്മേളനം നടത്തും എന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുന്ന കൊവിഡ് 19 അവലോകനയോഗം ഉള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും മന്ത്രിമാര്‍ പങ്കെടുക്കുന്ന അവലോകനയോഗം. അല്ലാത്ത ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായിരിക്കും യോഗം ചേരുക.വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെക്കുറിച്ച് ദുര്‍വ്യാഖ്യാനം വന്ന പശ്ചാത്തലത്തിലാണ് പത്രസമ്മേളനം നടത്തുന്നതിനെ കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്